Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിൽ സ്കൂട്ടർ സ്വകാര്യ ബസിനടിയിൽപെട്ടു, രണ്ട് യുവാക്കൾ അൽഭുതകരമായി രക്ഷപെട്ടു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽസ്കൂട്ടർ സ്വകാര്യ ബസിനടിയിലേക്ക് തെറിച്ചു വീണു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന രണ്ട് യുവാക്കൾക്ക് ജീവൻ തിരിച്ചു കിട്ടിയത് ആയുസിൻ്റെ ബലം കൊണ്ട് മാത്രം. അപകടത്തിൽ ഒരാൾക്ക് പരിക്ക് പറ്റി. ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് നഗരത്തിൽ ടി.ബിറോഡ് ജംഗ്ഷനിലാണ് അപകടം. മേൽപ്പറമ്പ സ്വദേശി കളായ റിസ്വാൻ 19, നിഹാൽ 21 എന്നിവർക്കാണ് പരിക്കേറ്റത്. റിസ്വാന് പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ കോട്ട ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു സ്കൂട്ടർ. ഓട്ടോക്ക് തട്ടാതിരിക്കാൻ വെട്ടിച്ച സ്കൂട്ടർ, ചീമേനി ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന അപെക്സ് എന്ന ബസിനടിയിൽ പെടുകയായിരുന്നു. അതേ നിമിഷം ഡ്രൈവർ ബ്രേക്കിട്ടതിനാൽ മാത്രമാണ് രണ്ട് പേരും രക്ഷപെട്ടത്. മുൻ ഭാഗം ബസിനടിയിൽ കുടുങ്ങിയ സ്കൂട്ടർ സമീപത്തുണ്ടായിരുന്ന വർ വലിച്ച് പുറത്തെടുത്തു. യുവാക്കൾ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.ഡ്രൈവറുടെ മനസാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്.

Reactions

Post a Comment

0 Comments