നീലേശ്വരം:
യുവതിയെയും മക്കളെയും കാണാതായതായി പരാതി. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മടിക്കൈ മലപ്പച്ചേരിയിലെ ആതിര 26, അഞ്ചര വയസുള്ള മകൾ യവനിക എന്നിവരെയാണ് കാണാതായത്. മലപ്പച്ചേരിയിലെ സ്കൂളിൽ മകളെ കൊണ്ട് വിടാൻ ഇന്ന് രാവിലെ പോയ ശേഷം കാണാതായതായാണ് പരാതി. ഭർത്താവ് പ്രശാന്തിൻ്റെ പരാതിയിൽ കേസെടുത്തു.
0 Comments