കാഞ്ഞങ്ങാട്: ബുള്ളറ്റ് ഓടിച്ചു വരുന്നതിനിടെ വ്യാജ ലൈസൻസുമായി 16 കാരൻ പിടിയിൽ. വ്യാജ ലൈസൻസ് നിർമ്മിക്കുന്ന സംഘങ്ങളാണ് പ്രായപൂർത്തിയാകാത്ത ആൾക്ക് ലൈസൻസ് നിർമ്മിച്ച് നൽകിയതെന്ന സംശത്തിൽ അന്വേഷണം. വെള്ളരിക്കുണ്ടിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ വെള്ളരിക്കുണ്ട് ആർ. ടി. ഒ അധികൃതർ ആണ് 16 കാരൻ ഓടിച്ച ബുള്ളറ്റ് പിടികൂടിയത്. ബാലൻ നൽകിയ ലൈസൻസിൽ സംശയം തോന്നി കൂടുതൽ പരിശോധിച്ചതിൽ വ്യാജമാണെന്ന് വ്യക്തമായി. ചെറു പുഴ സ്റ്റേഷൻ പരിധിയിൽ പെട്ട ആൾ നിർമ്മിച്ച് നൽകിയതാണെന്നാണ് ബാലൻ പറഞ്ഞത്. തുടർന്ന് ആർ. ടി. ഒ അധികൃതർ വെള്ളരിക്കുണ്ട് പൊലീസിന് റിപ്പോർട്ട് നൽകി. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുത്തിട്ടില്ല. പൊലീസ് ജുവനൈൽ ബോർഡിന് റിപ്പോർട്ട് നൽകും.
0 Comments