Ticker

6/recent/ticker-posts

മെസ്സിക്കെതിരെ കമൻ്റിട്ടതിന് 17 കാരനെയും ബന്ധുവായ സ്ത്രീയെയും ആക്രമിച്ചു

കാഞ്ഞങ്ങാട്: വേൾഡ് കപ്പിൽ തോറ്റതിന്
മെസ്സിക്കെതിരെ കമൻ്റിട്ടതിന് 17 കാരനെയും ബന്ധുവായ സ്ത്രീയെയും ആക്രമിച്ചു. പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പത്തടം കുന്നുമ്മൽ കെ.വി. തങ്കമണി 63 യുടെ പരാതിയിൽ ഒരാൾക്കെതിരെയാണ് ചെറു പുഴ പൊലീസ് കേസ് എടുത്തത്.
പരാതിക്കാരിയെയും ബന്ധുവായ 17 കാരനെയും പെരുന്തടത്ത് വച്ച് ചവിട്ടി താഴെയിട്ട് പരിക്കേൽപ്പിച്ചെന്നാണ് പരാതി. കടം വാങ്ങിയ പണം തിരികെ നൽകാൻ പോയപ്പോഴാണ് സംഭവം.
17 കാരൻ സോഷ്യൽ മീഡിയയിൽ മെസ്സിക്കെതിരെ കമൻ്റിട്ടതാണ് പരിക്കേൽപ്പിക്കാൻ കാരണമെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments