Ticker

6/recent/ticker-posts

അമീബിക് മസ്തിഷ്കജ്വരം, കുളത്തിൽ കുളിച്ച 18 കാരൻ ഗുരുതര നിലയിൽ

കാഞ്ഞങ്ങാട്:അമീബിക് മസ്തിഷ്കജ്വരം ബാധിച്ച
കുളത്തിൽ കുളിച്ച 18 കാരൻ ഗുരുതര നിലയിൽ .
യുവാവ് കുളിച്ച അമ്പലത്തറ ടൗണിലുള്ള കുളത്തിലും മറ്റ് രണ്ട് കുളങ്ങളിലും കുളിക്കുന്നതിൽ ജാഗ്രത വേണമെന്ന് അമ്പലത്തറ ജനമൈത്രി പൊലീസ് അഭ്യർത്ഥിച്ചു.
അമ്പലത്തറ സ്വദേശിയായ യുവാവാണ് മംഗലാപുരം ആശുപത്രിയിൽ ഗുരുതര നിലയിലുള്ളത്.
കുളത്തിൽ കുളിച്ചവരോട് മുൻകരുതൽ നടപടി സ്വീകരിക്കാൻ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു. നിരവധി പേർ കുളത്തിൽ കുളിച്ചതായി വ്യക്തമായിട്ടുണ്ട്.
രോഗലക്ഷണം കണ്ട ഉടൻ തന്നെയുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments