Ticker

6/recent/ticker-posts

കെ.എസ്.ആർ.ടി.സി ബസിലെ സൗജന്യ യാത്ര, ഈ മാസം ആറിന് സ്വകാര്യ ബസ് പണിമുടക്ക്

കാഞ്ഞങ്ങാട്: ജുലൈു 6 ന് കാസർകോട് ജില്ലയിൽ
സ്വകാര്യ ബസ് പണിമുടക്ക്.
കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര
സ്വകാര്യ ബസ് വ്യവസായത്തിൻ്റെ നട്ടെല്ല് ഒടിച്ച സാഹചര്യത്തിലാണ്സ ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി സമരത്തിനിറങ്ങുന്നത്.
 6 ന് ബസ് ഓട്ടം നിറുത്തി കലക്ടറേറ്റ് ധർണ നടത്തും.
       പ്രിയദർശിനി പദ്ധതി മൂലം തകർന്നടിഞ്ഞ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെയും സംയുക്ത ട്രേഡ് യൂണിയന്റെയും  നേതൃത്വത്തിൽ ആണ് പണി മുടക്ക്.
 തിങ്കളാഴ്ച10 മണി മുതൽ കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും.  സംഘടനയുടെ ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിൽ  കലക്ടറേറ്റ് മാർച്ച് ധർണയും വിജയിപ്പിക്കുന്നതിന് തീരുമാനിച്ചു.ടി. ലക്ഷ്മണൻ താലൂക്ക് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ്‌ എം. ഹസ്സൈനാർ അധ്യക്ഷത വഹിച്ചു. ജില്ലാ താലൂക്ക് ഭാരവാഹികളായ പി. വി. പത്മനാഭൻ, അബ്ദുൽ അസീസ്, ടി. പി. കുഞ്ഞി കൃഷ്ണൻ, രതീഷ് കുമാർ, മുൻ താലൂക്ക് പ്രസിഡന്റ്‌ സി. രവി  സംസാരിച്ചു.  ഒരു ദിവസം ബസ് സർവീസ് നിർത്തിവെച്ചുകൊണ്ടുള്ള കലക്ട്രേറ്റ്
 മാർച്ചിലും ധർണയിലും  മുഴുവൻ ബസ് ഉടമകളും,തൊഴിലാളികളും,  പങ്കെടുത്ത് സമരം വിജയമാക്കുന്നതിന്
 തീരുമാനിച്ചു. താലൂക്ക് സെക്രട്ടറി എ. വി. പ്രദീപ്‌ 
കുമാർ സംബന്ധിച്ചു.
ട്രഷറർ കെ. വി. രവി നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments