മസ്ജിദിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരം തകർത്ത് പണം കവർന്ന കേസിലെ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. മസ്ജിദിന് പരിസരത്തുണ്ടായിരുന്ന സിസിടിവി ക്യാമറയിലാണ് പ്രതിയുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുള്ളത്.
ചിത്രത്തിൽ കാണുന്ന പ്രതിയെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കാൻ പളളി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
പ്രതിയുടെ അടയാളങ്ങൾ: വെളുത്ത പുള്ളികളുള്ള ഷർട്ടും നീല മുണ്ടുമാണ് ധരിച്ചിരിക്കുന്നത്.
വിവരങ്ങൾ അറിയിക്കേണ്ട നമ്പർ: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ. 04672204229,
94979 80921
കഴിഞ്ഞ ദിവസം പുലർച്ചെ 2.45 നാണ് പള്ളിയിൽ പ്രതി എത്തിയത്. കൈയ്യിൽ കൊടുവാൾ ഉണ്ടായിരുന്നു. കത്തിയും സമീപത്ത് നിന്നും എടുത്ത പലകയും ഉപയോഗിച്ചായിരുന്നു പ്രതിപള്ളിയുടെ ഉമ്മറത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന വലിയ ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നത്. 3.5 നാണ് പ്രതികവർച്ച നടത്തി മടങ്ങിയത്. തമിഴ്നാട് സ്വദേശിയെന്ന് സംശയിക്കുന്നതായി ഹോസ്ദുർഗ് പൊലീസ് പറഞ്ഞു. പ്രധാന ഗേറ്റ് അടച്ചിരുന്നതിനാൽ കെട്ടിടം പണി നടക്കുന്ന ഭാഗത്ത് കൂടിയാണ് പ്രതി എത്തിയത്. പ്രതിയെ രണ്ട് ദിവസം മുൻപ് പള്ളി പരിസരത്ത് കണ്ടവരുണ്ട്.
0 Comments