Ticker

6/recent/ticker-posts

റിട്ട.എസ്.ഐ വീടിൻ്റെ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:റിട്ട.എസ്.ഐയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ആർ.ഡി നഗർ
പാറക്കട്ടയിലെ വീട്ടിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചതിൽ മരണം സ്ഥിരീകരിച്ചു. റിട്ട. സബ്. ഇൻസ്പെക്ടർ ധനരാജ് 64 ആണ് മരിച്ചത്. വീടിൻ്റെ രണ്ടാം നിലയിൽ ടെറസിൽ ആണ് തൂങ്ങിയ നിലയിൽ കണ്ടത്.
കണ്ണൂർ സ്വദേശിയാണ്.കാസർകോട് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്നാണ് വിരമിച്ചത്.
മൃതദേഹം  ജനറൽ ആശുപത്രിയിൽ. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നു.
ഭാര്യയും രണ്ടു മക്കളുണ്ട് . കാസർകോട് പൊലീസ് കേസെടുത്ത് ഇൻക്വസ്ററ് നടപടികൾ ആരംഭിച്ചു.

Reactions

Post a Comment

0 Comments