കാഞ്ഞങ്ങാട് :പാറപ്പള്ളി ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കാഞ്ഞങ്ങാട്- കൊന്നക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ജോസഫ് ബസ്
കണ്ടക്ടർ
രാജേഷിന്റെ 30 ചികിത്സ സഹായ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ബസ് കിംഗ് വാട്സ്ആപ്പ് കൂട്ടായ്മ കാരുണ്യ ബസ് യാത്ര നടത്തി.
പരപ്പ നെല്ലിടുക്കം, നീലേശ്വരം കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന കൃഷ്ണപ്രിയ ബസ് ആണ് കാരുണ്യ യാത്ര നടത്തിയത്. ഇന്ന് ഒരു ദിവസം യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ സ്വരൂപിക്കുന്ന തുക രാജേഷിന്റെ ചികിത്സ ചെലവിലേക്ക് നൽകുന്നതിന്റെ ഭാഗമായാണ് കാരുണ്യ യാത്ര.
നീലേശ്വരം ബസ് സ്റ്റാൻഡിൽ ആദ്യത്തെ കാരുണ്യ യാത്ര നീലേശ്വരം പൊലീസ് സബ്ഇൻസ്പെക്ടർ കെ. അജിത ഉദ്ഘാടനം ചെയ്തു. വാട്സ്ആപ്പ് കൂട്ടായ്മ അംഗവും കൃഷ്ണപ്രിയ ബസ് ഉടമയുമായ രതീഷ് അധ്യക്ഷത വഹിച്ചു.
.
0 Comments