Ticker

6/recent/ticker-posts

ഹിസ്താര പ്രീമിയം ജ്വല്ലറി എക്സിബിഷൻ ഇന്ന് മുതൽ

കാസർകോട് :  പ്രീമിയം ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി ‘ഹിസ്താര’ പ്രീമിയം ജ്വല്ലറി എക്സിബിഷൻ കാസർകോട് സിറ്റി ഗോൾഡിൽ ആരംഭിക്കുന്നു. ജൂലൈ 15 മുതൽ ആരംഭിക്കുന്ന എക്‌സിബിഷനിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത മനോഹരവും, വൈവിധ്യമാർന്ന പ്രീമിയം ആഭരണങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് ഒരുക്കിയിരിക്കുന്നത്.
രണ്ടാഴ്ചയാണ്  എക്സിബിഷന്റെ കാലാവധി. അപൂർവ്വമായ ഡിസൈനിലുള്ള പ്രീമിയം ആഭരണങ്ങൾ കാണാനും സ്വന്തമാക്കാനും ആഗ്രഹിക്കുന്നവർക്കായി ഒരുക്കുന്ന ഈ സുവർണ്ണാവസരത്തിലേക്ക് എല്ലാ ആഭരണ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സിറ്റി ഗോൾഡ് അറിയിച്ചു.
എക്സിബിഷന്റെ ഭാഗമായി ആകർഷകമായ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി സിറ്റി ഗോൾഡ് ഒരുക്കിയിരിക്കുന്നത്. ഡയമണ്ട് ആഭരണങ്ങൾക്ക് ക്യാരറ്റിന് 12,000 രൂപ വരെ ഡിസ്‌കൗണ്ടും പ്രീമിയം സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിൽ 40% വരെ ഡിസ്കൗണ്ടും ഈ എക്സിബിഷനിലൂടെ ലഭിക്കുന്നതാണ്.
കാസർകോട്ടെ പ്രദർശനത്തിന് പുറമെ, ജൂലൈ 17 മുതൽ ചെറുവത്തൂർ, ഉപ്പള, പുത്തൂർ എന്നീ സിറ്റി ഗോൾഡ് ഷോറൂമുകളിലും ഓഗസ്റ്റ് 1 മുതൽ മംഗലാപുരം ഷോറൂമിലും ഹിസ്താര പ്രീമിയം ജ്വല്ലറി എക്സിബിഷൻ ആരംഭിക്കുന്നതായിരിക്കുമെന്ന് സിറ്റി ഗോൾഡ് അറിയിച്ചു.
Reactions

Post a Comment

0 Comments