Ticker

6/recent/ticker-posts

അനധികൃത ചെങ്കൽ ഖനന മേഖലയിൽ വിജിലൻസ് റെയിഡ്, 7 വാഹനങ്ങൾ പിടിച്ചെടുത്തു

കാസർകോട്:അഴിമതിക്കെതിരായ സർക്കാർ നടപടികളുടെ ഭാഗമായി നടപ്പിലാക്കി വരുന്ന പ്രോജെക്ട് സീറോയുടെ ഭാഗമായി  കാസർകോട് വിജിലൻസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിൽ  പൈവളിഗെ, മീഞ്ച വില്ലേജ് പരിധികളിൽ  മിന്നൽപ്പരിശോധ നടത്തി. പരിശോധനയിൽ മേഖലയിലെ 6 ചെങ്കൽ ഖനന സ്ഥലങ്ങളിൽ നിന്നായി 5187 ക്യുബിക് ചെങ്കല്ല് അനധികൃതമായി ഖനനം  ചെയ്തതായി കണ്ടെത്തുകയും  കർണാടകയിലേക്ക് കടത്തുകയായിരുന്ന ചെങ്കല്ല് നിറച്ച 7 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.തുടർ നടപടികളുടെ ഭാഗമായി ചെങ്കൽവാഹനങ്ങളുടെ പിഴയിനത്തിൽ മാത്രം 1,35,686 രൂപ ഈടാക്കിയിട്ടുള്ളതും  അനധികൃത ഖനനം നടന്ന സ്ഥലമുടമസ്ഥരിൽ നിന്നും പിഴ ഈടാക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. 
എൽ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനീയർ സനൽ തോമസ്, ജില്ലാ അസിസ്റ്റന്റ് ജിയോളജിസ്റ്റ് അജിത്ത്, കാസർകോട് വിജിലൻസ് യൂണിറ്റിലെ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ഇ. വി. രമേശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ. വി. ജയൻ, പി. വി. ലിജിൻ, വിജേഷ് എന്നിവർ മിന്നൽപ്പരിശോധനയിൽ പങ്കെടുത്തു.
ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് വിജിലൻസ്
ഡി.വൈ.എസ്.പി വി . ഉണ്ണികൃഷ്ണൻ അറിയിച്ചു.
Reactions

Post a Comment

0 Comments