കാർ അടിച്ച് തകർത്തു. കാർ
യാത്രക്കാരനെ തലക്കടിച്ച് കൊല്ലാൻ ശ്രമം. സംഭവ സ്ഥലത്ത് നിന്നും പ്രതിയായ
യുവാവിനെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
പെരിയാട്ടടുക്കത്ത് താമസിക്കുന്ന മടിക്കൈ ബങ്കളം സ്വദേശി ഹാരിസ് എന്ന മിന്നൽ ഹാരിസ് 28 ആണ് അറസ്റ്റിലായത്. ബേക്കൽ എസ്. ഐ
മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബേക്കൽ മൗവലിലെ എം. എച്ച്. അഹമ്മദ് നബീലിൻ്റെ 41 കാർ കാറാണ് തകർത്തത്. മുൻ വശം
ഗ്ലാസ് ഇരുമ്പ് വടി കൊണ്ട്
അടിച്ച് തകർത്തു.
യുവാവിനെ കാറിൽ നിന്നും വലിച്ച് പുറത്തിട്ട് ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. നരഹത്യാ ശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തത്.
പനയാൽ കുന്നൂച്ചിയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. അശ്രദ്ധയിൽ ബൈക്ക് ഓടിച്ചത് പരാതിക്കാരൻ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.
0 Comments