Ticker

6/recent/ticker-posts

വീടിൻ്റെ വാതിലുകൾ തകർത്ത് അര ലക്ഷം രൂപ കവർന്നു

കാഞ്ഞങ്ങാട്: വീടിൻ്റെ വാതിലുകൾ തകർത്ത് അര ലക്ഷം രൂപ കവർന്നു.
സെൽഫിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത് . ഇന്ന്
ഉച്ചയോടെയാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
 പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെമ്മനാട് ഓഡിറ്റോറിയത്തിന് സമീപത്തെ പി. കൃഷ്ണൻ്റെ പരാതിയിൽ മേൽപ്പറമ്പ പൊലീസാണ് കേസെടുത്തത്. ഇദ്ദേഹത്തിൻ്റെ സഹോദരൻ്റെ
വീട്ടിലാണ് കവർച്ച.
മുൻ വശം വാതിലും കിടപ്പ് മുറിയുടെ വാതിലും ലോക്കും മറ്റും തകർത്ത നിലയിലാണ്. ഇന്നലെ രാവിലെ 6.30 ന് അടച്ചിട്ടതായിരുന്നു വീട്.

Reactions

Post a Comment

0 Comments