Ticker

6/recent/ticker-posts

കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു, വയോധികക്ക് പരിക്ക്

നീലേശ്വരം: ഇന്നലെ  രാത്രി 8 മണിക്ക് വീശിയടിച്ച കാറ്റിലും മഴയിലും കൂറ്റൻ മരം കടപുഴുകി വീണ്
 വീട് തകർന്ന് 90 കാരിക്ക് പരിക്ക്. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപെട്ടു. കിനാനൂർ - കരിന്തളം പഞ്ചായത്തിലെ നാന്തിയടുത്താണ് സംഭവം. രാത്രിയോടെ ആഞ്ഞടിച്ച കാറ്റിൽ വീടും 'റബ്ബർ മരങ്ങളും നിരവധി. മറ്റ് മരങ്ങളും കടപുഴകി. നാന്തിയടുക്കത്തെ കെ.ജാനകിയുടെ ഓട് മേഞ്ഞ വീടിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകുകയായിരുന്നു ഓട് ദേഹത്ത് വീണ് ജാനകിയുടെ അമ്മ കെ മാണിക്ക്(90പരിക്കേറ്റു. അത്ഭുതകരമായാണ് വീട്ടിലുള്ളവരെല്ലാം രക്ഷപ്പെട്ടത്. നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി. കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡൻ്റ് എം.രാജൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പാറക്കോൽ രാജൻ പഞ്ചായത്തംഗം എൻ രമണൻ സന്ദർശിച്ചു.
Reactions

Post a Comment

0 Comments