കണ്ണൂർ :ഓപ്പറേഷൻ പ്രൊജക്‌ട് സീറോ കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ 15,000രൂപ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിൽ.
ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടർന്ന് പെർമിറ്റ് അനുവദിക്കാൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആദ്യ ഗഡുവായ 15,000രൂപ കൈക്കൂലി വാങ്ങുകയും ചെയ്ത കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനീയർപി. മുഹമ്മദ് അസ്ലം ആണ് പിടിയിലായത്.
കണ്ണൂർ വിജിലൻസ് ഡി.വൈ. എസ്.പി
ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈക്കൂലിപ്പണവുമായി കൈയ്യോടെ പിടികൂടുകയായിരുന്നു. ഇന്ന് വൈകുന്നേരം പ്രതി പരാതിക്കാരനോട് കണ്ണൂർ ടൗൺ കാൾടെക്സ് എന്ന സ്ഥലത്ത് പണവുമായി എത്താൻ ആവശ്യപ്പെടുകയും തുടർന്ന് വിജിലൻസ് കെണിയൊരുക്കി പ്രതിയെ പിടികൂടുകയാണ് ചെയ്തത്.. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് എസ്.പി പി. ബാലകൃഷ്ണൻ നായർ പറഞ്ഞു.
0 Comments