Ticker

6/recent/ticker-posts

കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തി

കാസർകോട് :  നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരക്കടിഞ്ഞു.
പുരുഷൻ്റെ മൃതദേഹത്തിന് ഒരു മാസത്തിൽ അധികം പഴക്കമുണ്ടെന്നാണ് നിഗമനം . സായിനഗറിൽ ഇന്ന് രാവിലെ 7 നാണ് അഴുകിയതും തലയില്ലാത്തതുമായ മൃതദേഹം കണ്ടത്.
 രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. 40 വയസ് പ്രായം തോന്നിക്കുന്നതാണ് മൃതദേഹം.
ബേക്കൽ കോസ്റ്റൽ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments