Ticker

6/recent/ticker-posts

കാസർകോട്ട് വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും സാധനങ്ങളും കവർന്നു

കാസർകോട്:കാസർകോട് നെല്ലിക്കുന്നിൽ
 വീട് കുത്തിതുറന്ന് സ്വർണാഭരണങ്ങളും സാധനങ്ങളും കവർച്ച ചെയ്തു . ഒന്നര പവൻ തൂക്കുവരുന്ന രണ്ട് പൊട്ടിയ വളകൾ, രണ്ട് ഗ്രാമിൻ്റെ കുട്ടിയുടെ കമ്മൽ, ഐഫോണിൻ്റെ പവർ ബാങ്ക്, ഇയർ ഡ്രോപ്പ്,
ഹെഡ് സെറ്റ്, ലാപ്പ്ടോപ്പിൻ്റെ രണ്ട് ബാഗ് എന്നിവ കവർച്ച ചെയ്തു.
അടുക്കത്ത് വയലിലെ ഗംഗാധരൻ്റെ ഭാര്യ മുല്ലയുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
ഇവരുടെ മകളുടെ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്തുള്ള വീട്ടിലാണ് കവർച്ച. ആൾ താമസമില്ലാത്ത വീടിൻ്റെ പൂട്ട് പൊളിക്കുകയായിരുന്നു.
കിടപ്പ് മുറിയിലെ അലമാരയിൽ നിന്നാണ് ആഭരണങ്ങൾ കവർന്നത്.
Reactions

Post a Comment

0 Comments