കാസർകോട്: ലഹരിമരുന്ന് കൈവശം വെച്ച കേസിൽ പ്രതിക്ക് തടവുശിക്ഷയും പിഴയും വിധിച്ച് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. ചെർക്കള മുട്ടത്തോടി പി.എ. അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സി. അബ്ദുള്ള 41 യെയാണ് കോടതി ശിക്ഷിച്ചത്. മൂന്ന് വർഷം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് വിധി. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആർ. വിനായക റാവു ആണ് വിധി പ്രസ്താവിച്ചത്.
2020 സെപ്റ്റംബർ 26ന് രാത്രി 11ഓടെ ചെർക്കള വെച്ചാണ് പിടികൂടിയത്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അബ്ദുള്ളയെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ 4 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയായിരുന്നു.
0 Comments