Ticker

6/recent/ticker-posts

കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്:
ചങ്ങാതിമാരോടൊപ്പം തോട്ടിൽ കുളിക്കാൻ പോയവിദ്യാർഥി മുങ്ങിമരിച്ചു. ഇന്ന്
വൈകീട്ടാണ് അപകടം.
നെല്ലിയടുക്കം പുതിയ ഉന്നതിയിലെ അനീഷിൻ്റെയും അശ്വനിയുടെയും മകൻ ആദിത്യൻ 15 ആണ് മരിച്ചത്. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പത്താം തരം വിദ്യാർഥിയാണ്.  പനയാൽ കോട്ടപ്പാറ വയലിലെ തോട്ടിൽ കുളിക്കുന്നതിനിടെ കഴിയിൽ മുങ്ങിത്താഴുകയായിരുന്നു. ആദിത്യന് നീന്താൻ അറിയില്ലായിരുന്നു.  കാസർകോട് ജനറൽ ആശുപത്രി എത്തിച്ചെങ്കിലും മരിച്ചു . മൃതദേഹം ജനറൽ ആശുപത്രി
മോർച്ചറിയിലേക്ക് മാറ്റി.
സഹോദരങ്ങൾ: ആര്യനന്ദ  ( ഒൻപതാം ക്ലാസ്സ് വിദ്യാർഥിനി, ജിഎച്ച്എസ് തച്ചങ്ങാട്),
ആദർശ് (ഒന്നാംക്ലാസ് വിദ്യാർഥിനി, എസ്എംഎ യൂപി സ്‌കൂൾ പനയാൽ).
Reactions

Post a Comment

0 Comments