Ticker

6/recent/ticker-posts

കാറിൽ കടത്തിയ 31കിലോ കഞ്ചാവുമായി കാഞ്ഞങ്ങാട്, പള്ളിക്കര സ്വദേശികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്:കാറിൽ കടത്തിയ 31. 200
കിലോ കഞ്ചാവുമായി കാഞ്ഞങ്ങാട് ആവിക്കര , പള്ളിക്കര സ്വദേശികൾ അറസ്റ്റിൽ. ആരിക്കാടി ടോൾ പ്ലാസക്ക് സമീപത്ത് നിന്നും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം ആണ് പ്രതികളെ പിടികൂടിയത്.
പള്ളിക്കര ബിലാൽ നഗറിലെ കബീർ 40, ആവിക്കര കൊവലിലെ മുഹമ്മദ് മിർസാൻ 34 എന്നിവരാണ് പിടിയിലായത്. കുമ്പള പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹോണ്ട സിറ്റി കാർ കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയാണ് പ്രതികൾ പിടിയിലായത് .
കാഞ്ഞങ്ങാട് ഭാഗത്തേക്ക് കൊണ്ട് വരികയായിരുന്നു.
Reactions

Post a Comment

0 Comments