Ticker

6/recent/ticker-posts

യുക്രെയ്നിൽ കപ്പലിനു നേരെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട 10 പേരിൽ വെള്ളരിക്കുണ്ട് സ്വദേശിയും

കാഞ്ഞങ്ങാട്:യുക്രെയ്നിൽ കപ്പലിനു നേരെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട 10 പേരിൽ വെള്ളരിക്കുണ്ട് സ്വദേശിയും.മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശി അഖിൽ ജോയൻ 26 കൊല്ലപ്പെട്ടതായാണ് വിവരം.
കീവ് യുക്രെയ്ൻ നഗരമായ ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ  അഖിൽ ജോയൻ അടക്കു മരിച്ചതായാണ് വിവരം. ഇന്ത്യൻ ,സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. ഗിനിയ,ബിസാവു പതാകയുള്ള കപ്പലിന് നേരെയാണ് റഷ്യൻ ക്രൂസ് മിസൈൽ ആക്രമണം ഉണ്ടായത്. 'ഗോൾഡൻ ലിയോ' എന്ന കപ്പലിനു നേരെയാണ് ആക്രമണം.
Reactions

Post a Comment

0 Comments