രാജപുരം കള്ളാറിൽ രണ്ടംഗ സംഘം പെട്രോൾ ഒഴിച്ച് ഫർണിച്ചർ കടക്ക് തീയിട്ടു. കട പൂർണമായും കത്തി നശിച്ചു. സംഭവത്തിന് ശേഷം രക്ഷപെട്ട രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിൽ എടുത്തു. കടകത്തിനശിച്ചതിൽ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ട്.
കള്ളാർ ടൗണിൽ പ്രവർത്തിക്കുന്ന പുഞ്ചക്കര സ്വദേശി
പി. എച്ച്.സിദ്ദീഖ് കുഞ്ഞഹമ്മദിൻ്റെ കടയാണ് തീവച്ച് നശിപ്പിച്ചത്. ഷട്ടറിൻ്റെ വിടവിൽ കൂടി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരാണ് തീ കെടുത്തിയത്.
ഒന്നാം മൈലിലെ അബൂബക്കർ മുഹമ്മദ്, ശാലോം എന്നിവരാണ് രാജപുരം പൊലീസിൻ്റെ കസ്റ്റഡിയിലുള്ളത്. കടയുടമയായ യുവാവിൻ്റെ പിതാവിനോട് പ്രതികൾക്കുള്ള വിരോധമാണ് തീ വെപ്പിന് കാരണമെന്ന് പറയുന്നു.
നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ ഓഫീസർ
0 Comments