Ticker

6/recent/ticker-posts

എണ്ണപ്പാറ മലയാറ്റുകരയിൽ പുലി

കാഞ്ഞങ്ങാട്:തായന്നൂർ എണ്ണപ്പാറ മലയാറ്റുകയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. കഴിഞ്ഞ ദിവസം രാവിലെ പത്രം എടുക്കാൻ പോയ കർഷകനായ മലയാറ്റുകര ജോസ്  തൻ്റെ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടു. പിന്നാലെ മലയാറ്റുകരയിലെ
 മടയൻ  കാടുപിടിച്ചു കിടക്കുന്ന  പറമ്പിലും പുലിയെ കണ്ടു.
   എണ്ണപ്പാറ മലയാറ്റുകര ഭാഗത്ത് പുലിയെ കണ്ടതായി രണ്ടു പേർ പറഞ്ഞതിൻ്റെ അടിസ്ഥാത്തിൽ മലയാറ്റുകര ഊരിനോട് ചേർന്ന ഭാഗങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും അമ്പലത്തറ പൊലീസും എത്തി അന്വേഷണം നടത്തി.
    മഴ പെയ്തതിനാൽ പുലിയുടെ കാൽപ്പാടോ മറ്റ് തെളിവുകളോ കണ്ടെത്തിയില്ല. ജാഗ്രത പാലിക്കാൻ നാട്ടുകാരോട് വനം, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
   റബ്ബർ ടാപിങ്ങിന് പോകുന്നവർ ഹെഡ് ലൈറ്റ് അടക്കം ഉപയോഗിക്കാനും ശ്രദ്ധിക്കാനും നിർദ്ദേശം നൽകി.
 രാത്രിയിലോ മറ്റോ വളർത്തുമൃഗങ്ങളുടെ കരച്ചിലോ മറ്റോ കേട്ടാൽ ശ്രദ്ധ പുലർത്തണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
   പ്രദേശം വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയാണ്.
Reactions

Post a Comment

0 Comments