Ticker

6/recent/ticker-posts

16 കാരിയെ തട്ടിക്കൊണ്ട് പോയി കാട്ടിനുള്ളിൽ പീഡിപ്പിച്ച പ്രതിയെ വീഡിയോ വഴി വിസ്തരിച്ചു

കാഞ്ഞങ്ങാട്:16 കാരിയെ തട്ടിക്കൊണ്ട്
 പോയി കാട്ടിനുള്ളിൽ പീഡിപ്പിച്ച പ്രതിയെ വീഡിയോ കോൺഫറൻസ് വഴി കോടതി വിസ്തരിച്ചു . ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച നാടിനെ നടുക്കിയ കേസിലെ പ്രതിയെയാണ് മറ്റൊരു പോക്സോ പീഡന കേസിൽ കോടതി വിസ്തരിച്ചത്. പ്രതി കുടക് സ്വദേശി സല്‍മാനെ 39
യാണ് ഹോസ്ദുര്‍ഗ് പോക്സോ പ്രത്യേക അതിവേഗ കോടതി വിസ്തരിച്ചത്. മേല്‍പ്പറന്പ് പൊലീസ്  പരിധിയില്‍ താമസിക്കുന്ന  സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി സുള്ള്യയിലെ വനത്തിൽ
പീഡിപ്പിച്ച കേസില്‍ ആണ്
 പ്രതിയെ വിസ്തരിച്ചത്. സ്കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ്  പെണ്‍കുട്ടിയെ  ഇരുചക്രവാഹനത്തില്‍ കയറ്റി കൊണ്ട് പോയത്. എന്നാല്‍ സ്കൂളിലേക്ക് പോകുന്നതിന് പകരം ചെര്‍ക്കള ജാല്‍സൂര്‍ വഴി സുള്ള്യ അതിര്‍ത്തിയിലുള്ള വനാന്തരത്തിലേക്ക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. മേൽപറമ്പ പൊലീസ് ആണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി
പീഡനത്തിനിരയാക്കിയ കേസില്‍ സല്‍മാന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. പ്രതി കണ്ണൂര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ജയിലില്‍ നിന്ന് വീഡിയോ വഴി  കോടതി വിചാരണ ചെയ്തത്. മേൽ പറമ്പ പീഡന കേസിൽ വിചാരണ പുരോഗമിക്കുന്നു.


Reactions

Post a Comment

0 Comments