Ticker

6/recent/ticker-posts

കണ്ണൂരിൽ നാല് പേർ കാറപകടത്തിൽ മരിച്ചത് കാഞ്ഞങ്ങാട്ടേക്ക് വരുന്നതിനിടെ റിസ്വാൻ പിതാവിനെ വിളിച്ച് ഭക്ഷണം തയാറാക്കാൻ പറഞ്ഞു

കാഞ്ഞങ്ങാട്:കണ്ണൂരിൽ നാല് പേർ കാറപകടത്തിൽ മരിച്ചത് കാഞ്ഞങ്ങാട്ടേക്ക് വരാനിരിക്കെ. അപകടമുണ്ടായതിൻ്റെ മണിക്കൂറുകൾക്ക് മുൻപ്
 റിസ്വാൻ പിതാവിനെ വിളിച്ച് കൂട്ടുകാർക്ക്
ഭക്ഷണം തയാറാക്കാൻ പറഞ്ഞു.കണ്ണൂർ കൂടാളിയിൽ വെച്ചുണ്ടായ കാറപകടത്തിൽ മരിച്ച കാഞ്ഞങ്ങാട് അരയി കണ്ടംകുട്ടിച്ചാൽ സ്വദേശി മുഹമ്മദ് റിസ്വാൻ 22 ആണ്
അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പിതാവിനെ വിളിച്ചത്. ബംഗ്ളുരുവിൽ കൂടെ പഠിക്കുന്ന മൂന്ന് കൂട്ട് കാർക്കൊപ്പം അഴിക്കോട് സുഹൃത്തിൻ്റെ വിവാഹത്തിർപങ്കെടുക്കാനുള്ള യാത്രയിലാണെന്നും രാവിലെ അരയിലെ വീട്ടിൽ എത്തിയ ശേഷം വിവാഹത്തിന് പോകുമെന്നാണ് പറഞ്ഞത്. കൂട്ടുകാർക്ക് പ്രഭാത ഭക്ഷണം തയാറാക്കാനും റിസ്വാൻ പിതാവ് ബഷീറിനോട് പറഞ്ഞിരുന്നു. ഇ തേ തു ടർന്ന് ഉമ്മ റീനത്ത് ഭക്ഷണം തയാറാക്കാനുള്ള ഒരുക്കത്തിലായിരുന്നു. ബാംഗ്ലൂർ ബിഎംഎസ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ റിസ്വാൻ അവസാനമായി പിതാവിനെ വിളിച്ച ശേഷമാണ് യാത്രയായത്. കണ്ണൂരിൽ പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട്  അരയി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കി. 
Reactions

Post a Comment

0 Comments