കാസർകോട്:ട്യൂഷന് പോവുകയായിരുന്ന 11 വയസുകാരിയെ തള്ളിയിട്ട് പരിക്കേൽപ്പിച്ചു. ട്യൂഷന് പോകേണ്ടെന്ന് പറഞ്ഞ് ഗേറ്റിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. പെൺകുട്ടി നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന ഒരു പ്രതിക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
കുമ്പള കണിപ്പുര അമ്പലത്തിനടുത്തു
ള്ള ട്യൂഷൻ ടീച്ചറുടെ വീടിന് മുന്നിലാണ് സംഭവം. ട്യൂഷന് പോയാൽ കാലൊടിക്കുമെന്ന് ഭീഷണിപെടുത്തിയതായും പരാതിയുണ്ട്. തള്ളിയിട്ടതിൽ പെൺകുട്ടിക്ക് വലതു കൈയുടെ എല്ല് പൊട്ടി പരിക്കേറ്റു.
0 Comments