കാഞ്ഞങ്ങാട്: മടിക്കൈ കണിച്ചിറയിൽ വച്ച് കഴിഞ്ഞദിവസം അറ്റകുറ്റപ്പണിക്കിടയിൽ ഷോക്കേറ്റ് മരിച്ച മാവുങ്കാൽ കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ പുല്ലൂർ മധുരംപാടി യിലെ ഭരതന്റെ വീട് ഇന്ന്സന്ധ്യക്ക് വൈദ്യുതിവകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് സന്ദർശിച്ചു. അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഭരതന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ആശ്വസിപ്പിച്ച മന്ത്രി കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടാകുമെന്നും ജോലിക്കിടയിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് കുടുംബത്തിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും വേഗത്തിൽ ലഭ്യമാക്കാൻ ആവശ്യമായ ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ഉറപ്പു നൽകി. ഉദുമ എംഎൽഎ കെ. നീലകണ്ഠൻ, ഡിസിസി പ്രസിഡൻ്റ് പി. കെ. ഫൈസൽ, വൈസ് പ്രസിഡൻ്റ് ബി.പി. പ്രദീപ്കുമാർ,ജനറൽ സെക്രട്ടറിമാരായ പി. വി . സുരേഷ്,ധന്യാ സുരേഷ്, രാജൻ പെരിയ, സേവാദൾ ചെയർമാൻ രമേശൻ കരുവാച്ചേരി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് കെ. ആർ. കാർത്തികേയൻ മണ്ഡലം പ്രസിഡൻ്റ് കെ. വി. ഗോപാലൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
0 Comments