Ticker

6/recent/ticker-posts

കവർച്ചാ സംഘം വഴിയാത്രക്കാരനെ ചവിട്ടി വീഴ്ത്തി അര ലക്ഷം രൂപ തട്ടി

കാസർകോട് :കവർച്ചാ സംഘം വഴിയാത്രക്കാരനെ ചവിട്ടി വീഴ്ത്തി അര ലക്ഷം രൂപ തട്ടിയെടുത്തു. ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിലെത്തിയ രണംഗ സംഘമാണ് കവർച്ചക്ക് പിന്നിൽ.
കുമ്പള കൂടാൽ മെർക്കള മൂന്ന് എന്ന സ്ഥലത്ത് ക്രഷറിന് സമീപത്താണ് സംഭവം.
പുത്തിഗെ കാറ്റത്തടുക്ക എ .കെ .ജി നഗറിലെ എം. ഈശ്വര 62യാണ് ആക്രമണത്തിനിരയായത്.
നടന്ന് പോകുന്നതിനിടെ ചവിട്ടി വീഴ്ത്തി 43500 രൂപ അടങ്ങിയ സഞ്ചി തട്ടിയെടുക്കുകയായിരുന്നു. ചവിട്ടി വീഴ്ത്തിയതിൽ പരിക്കേറ്റു. കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments