Ticker

6/recent/ticker-posts

എസ്.പി പി. ബാലകൃഷ്ണൻ നായർ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഏറ്റ് വാങ്ങി,ജില്ലയിൽ 12 പേർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

കാഞ്ഞങ്ങാട്:എസ്.പി പി. ബാലകൃഷ്ണൻ നായർ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഏറ്റ് വാങ്ങി . കാസർകോട്
ജില്ലയിൽ 12 പേർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചു.
തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ മുഖ്യമന്ത്രി വി. ഡി . സതീശനിൽ നിന്ന് ഉത്തര മേഖല വിജിലൻസ് എസ് പിയായ പി . ബാലകൃഷ്ണൻ നായർ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഏറ്റുവാങ്ങി.
വിജിലൻസിലെ ഇൻസ്‌പെക്ടർ നാരായണൻ,സ്റ്റേറ്റ് ഇന്റലിജൻസ് എസ്. ഐ  മോഹനൻ, ഹോസ്ദുർഗ്
എസ്. ഐ സന്തോഷ് കുമാർ,
സ്പെഷ്യൽ ബ്രാഞ്ചിലെ എസ്.ഐ രതീശൻ,
കാഞ്ഞങ്ങാട് കൺട്രോൾ റൂമിലെ എസ്.ഐ പ്രകാശൻ,
ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷനിലെ  എ.എസ്.ഐ സുനിൽ അബ്രഹാം,
ജില്ലാ ക്രൈം റെക്കോർഡ്സിലെ എ.എസ്.ഐ സുനിൽ കുമാർ
ചന്തേര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് പി.വി. ഷൈജു ,
ടെലി കമ്മ്യൂണിക്കേഷൻസിലെ എസ്.ഐ പി.കെ. അജിത്,
കാസർകോട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് കെ. വി. രതീഷ് കുമാർ ,
മേല്പറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ
സുജാത
ജില്ലാ പൊലീസ് ആസ്ഥാനത്തെ
സീനിയർ സിവിൽ പൊലീസ് പി.പി. ഷിജു എന്നിവർക്ക് ആണ് മെഡൽ .
കഴിഞ്ഞ ദിവസം രാജപുരത്തേക്ക് മാറ്റം ലഭിച്ച പഴയങ്ങാടി ഇൻസ്പെക്ടർ സന്തോഷിനും പൊലീസ് മെഡൽ ലഭിച്ചു.
Reactions

Post a Comment

0 Comments