Ticker

6/recent/ticker-posts

മാതാവിനെയും മകനെയും കാറിടിച്ച് കൊല്ലാൻ ശ്രമം

കാസർകോട്:മാതാവിനെയും മകനെയും കാറിടിച്ച് കൊല്ലാൻ ശ്രമം. കാർ ഓടിച്ച് ഇടിക്കാനുള്ള ശ്രമത്തിനിടെ ഓടി മറ്റൊരു കാറിന് പിറകിൽ ഒളിച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ ഒരാൾക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.
ഉളിയത്തടുക്ക ബിലാൽ നഗറിലെ എം. ഹിദാസ് റുഫൈദ് 25 മാതാവ് താഹിറ 45 എന്നിവരെ കാറിടിച്ച് കൊല്ലാൻ ശ്രമിക്കുകയും മറ്റൊരു മകൻ നിസാലിനെ 19 മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ സമദാനിക്കെതിരെയാണ് കേസ്.
രാത്രി ബിലാൽ നഗറിലാണ് സംഭവം.
സ്കൂട്ടർ ഓടിച്ചെത്തിയ പ്രതികാർതടഞ്ഞ്
പരാതിക്കാരുടെ കാർ എടുത്ത് ഓടിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.

Reactions

Post a Comment

0 Comments