Ticker

6/recent/ticker-posts

17 കാരിയെ ഉപദ്രവിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട്:17 കാരിയെ ഉപദ്രവിച്ച 
പ്രതിക്ക് ആറ് വർഷം കഠിന 
തടവും 30000 രൂപ
പിഴയും ശിക്ഷ വിധിച്ച് കോടതി.പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.
കർണാടക ബാലേഹോ സൂർ ബീരപ്പ ക്ഷേത്രത്തിന്. സമീപത്തെ ഹേലപ്പ 
സൂബ്ബണ്ണ ഇറഗറിനെയാണ് 36 യാണ്
ഹോസ്‌ദുർഗ് ഫാസ്‌റ്റ് ട്രാക്ക്‌ സ്പെഷ്യൽ കോടതി ജഡ്‌ജ് പിഎം സുരേഷ് ശിക്ഷിച്ചത്.
കഴിഞ്ഞവർഷം ജൂലൈ 16 നാണ് കേസിനാസ്‌പദമായ സംഭവം. രാവിലെ സ്‌കൂളിൽ പോകുന്നതിനിടെ ചെമ്മനാട് ബസ്‌റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന പെൺ കുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. മേൽപറമ്പ് പോലീസാണ് കേസെടുത്തത്. അന്വേഷണം നടത്തി പ്രതിക്കെതിനെ കോടതിയിൽ കുറ്റപത്രം സമ്മർപ്പിച്ചത് എസ്.ഐ. എ.എൻ സുരേഷ്‌കുമാർ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Reactions

Post a Comment

0 Comments