കാസർകോട്:പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 24 ലക്ഷം രൂപ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ട യുവാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് മനസിലാക്കിയതിന് പിന്നാലെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.അടൂർ ദേലംപാടി പാണ്ടിയിലെ കെ. ഫാറൂഖ് അബ്ദുള്ളയുടെ പരാതിയിൽ കാസർകോട് സൈബർ സെല്ലാണ് കേസെടുത്തത്. കഴിഞ്ഞ ഡിസംബർ മുതൽ ഇന്നലെ വരെയുള്ള ദിവസങ്ങളിലായാണ് 24 078 13 രൂപ വാങ്ങിയത്. ഇതിൽ 65000 രൂപ മാത്രം തിരികെ ലഭിച്ചു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പാർട് ടൈം ജോബ് ഓഫർ ചെയ്യുകയും നല്ല കമ്മീഷൻ കിട്ടുമെന്നായിരുന്നു വാഗ്ദാനം. ബാങ്ക് അക്കൗണ്ടുകളിലേക്കായിരുന്നു പണം അയച്ചു നൽകിയത്.
0 Comments