പോക്കറ്റ് റോഡിൽ നിന്നും ബസിന് മുന്നിലേക്ക് വേഗതയിൽ ഓടിച്ചു വന്ന മോട്ടോർ ബൈക്കിൽ ബസ് ഇടിച്ചു കയറാതെ രക്ഷകനായ പി.എൽ. ടി ബസ്
ഡ്രൈവർ നിജേഷിനെയാണ് ആദരിച്ചത്.
ബൈക്ക് യാത്രക്കാരായ രണ്ടുപേരുടെ ജീവൻ അതിസാഹസികമായി രക്ഷിച്ച ഡ്രൈവർക്ക് ഡ്രൈവിങ് സ്കൂൾ കൂട്ടായ്മ , സബ് ആർ ടി ഒ യുടെ നേതൃത്വത്തിൽ ആയിരുന്നു ആദരം.
എംവി ഐ രതീഷ്,
എം വി ഐ പ്രദീപ് കുമാർ ,
എ എംവി ഐ പ്രഭാകരൻ ,
എ എം വി ഐ മാത്യൂസ് എന്നിവർ ചേർന്ന് ആദരിച്ചു ആറങ്ങാടി വനിതാ ഹോട്ടൽ ഉടമ ഫൈസൽ ബക്കോട്ട് ക്യാഷ് പ്രൈസും നൽകി ഡ്രൈവിംഗ് സ്കൂൾ പ്രതിനിധീകരിച്ച് എം.പി. നൗഷാദ്, പ്രസാദ് ജിഎംഡി, വിനോദ് ഒമേഗ, ഷാജു സിറ്റി, റമീസ് ആറങ്ങാടി സംബന്ധിച്ചു .
0 Comments