Ticker

6/recent/ticker-posts

ബേക്കൽ റെയിൽവെ മേൽപ്പാലത്തിൽ ഒന്ന് മുതൽ 40 ദിവസം ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട്:കാസർകോട് , കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ
ബേക്കൽ റെയിൽവെ മേൽപ്പാലത്തിൽ അടുത്ത മാസം ഒന്ന് മുതൽ 40 ദിവസം ഗതാഗത നിയന്ത്രണം.
 ബേക്കൽ റെയിൽവേ 
മേൽപാലത്തിൽ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ഒന്നുമുതൽ ഒക്ടോബർ 11 വരെ 40 ദിവസം ഗതാഗതത്തിന് നിയന്ത്രണം ഏർപെടുത്തിയത്. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് സെക്ഷന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടക്കും. ഈ ദിവസങ്ങളിൽ വാഹനങ്ങൾ  ബദൽ റൂട്ടുകൾവഴി തിരിച്ചുവിടും.
ചെറിയ വാഹനങ്ങൾ (കാസർകോട് ഭാഗത്തുനിന്ന്): ബേക്കൽ-പനയാൽ റോഡ് വഴി ദേശീ യപാതയിലേക്ക് പ്രവേശിക്കാം. അല്ലെങ്കിൽ മൗവൽ ജങ്ഷനിൽനിന്ന് പള്ളിക്കര-മൗവൽ റോ
ഡിൽ പ്രവേശിച്ച്, പള്ളിക്കര-പെരിയ റോഡ് വഴി കാഞ്ഞങ്ങാട്ടേക്ക് പോകാം.
ചെറിയ വാഹനങ്ങൾ കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് പള്ളിക്കര-പെരിയ റോഡിൽ നിന്ന് പള്ളിക്കര-മൗവൽ റോഡിൽ പ്രവേശിച്ച് ബേക്കൽ-പനയാൽ റോഡ് വഴി യാത്ര തുടരാം.
വലിയ/ഭാരവാഹനങ്ങൾ: കാസർകോട് ഭാഗത്തേക്കുപോകുന്ന വലിയ വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽ നിന്ന് ദേശീയ പാത  വഴി പോകണം. കാസർകോടുനിന്ന് നീലേശ്വരം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ പൂർണമായും ദേശീയപാ തവഴി തന്നെ സർവീസ് നടത്തണം.
യാത്രക്കാർ നിർദ്ദിഷ്ട ബദൽ റൂട്ടുകൾ ഉപയോഗിച്ച് സഹകരിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Reactions

Post a Comment

0 Comments