Ticker

6/recent/ticker-posts

നബിദിന ഘോഷയാത്രയെ സ്വീകരിക്കാൻ മാവേലിയും

കാഞ്ഞങ്ങാട്: നബിദിന ഘോഷയാത്രയെ സ്വീകരിക്കാൻ മാവേലിയും എത്തി.
  നബിദിന ഘോഷയാത്രയെ സ്വീകരിക്കാൻ 'മാവേലി' എത്തിയത്  നല്ല കാഴ്ചയായി.
വെള്ളച്ചാൽ മുസ്ലിം ജമാഅത്ത് നബിദിനാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 'ഖൈറുൽ വറാ -'26 നബിദി ന കാമ്പയിൻ ഭാഗമായി നടന്ന പ്രവാചക കീർത്തന ഘോഷയാ ത്രയെയാണ് തെക്കേ വെള്ളച്ചാൽ ബിമാൻസ് ക്ലബിന്റെ പ്രവർത്തകർ മാവേലി വേഷത്തോടെ സ്വീകരിച്ചത്. മധുര പാനീയങ്ങളും മധുര പലഹാരങ്ങളും നൽകി മാവേലിയും സംഘവും ഘോഷയാത്രയെ വരവേറ്റു. 

Reactions

Post a Comment

0 Comments