Ticker

6/recent/ticker-posts

യുവതി കിണറിൽ വീണ് മരിച്ചു

നീലേശ്വരം:യുവതി കിണറിൽ 
വീണ് മരിച്ചു. നാട്ടുകാരും കാഞ്ഞങ്ങാട് നിന്നുമെത്തിയ ഫയർഫോഴ്സും ചേർന്ന് കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മടിക്കൈ ചാളക്കടവിലെ കതിർക്കോട് സുരേന്ദ്രൻ്റെ ഭാര്യ സരള 42 യാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. വീടിന് സമീപം തോട്ടത്തിലെ കിണറിലാണ് വീണത്. ചുറ്റുമതിലില്ലാത്ത കിണറാണ്. തോട്ടിൻ കരയിലുള്ള കിണർ ഇടിഞ്ഞ നിലയിലാണ്. കിണറിൻ കരയിൽ കണ്ട് ചെരിപ്പ്
പരിശോധിച്ചപ്പോഴാണ് കണ്ടത്. മടിക്കൈ രണ്ട് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആവണി ഏകമകൾ.
Reactions

Post a Comment

0 Comments