Ticker

6/recent/ticker-posts

ട്രെയിനിന് ബോംബ് ഭീഷണി, ഭീതി നിറഞ്ഞ മണിക്കൂറുകൾ പ്രതി പിടിയിൽ

കാഞ്ഞങ്ങാട്: ട്രെയിനിന് ബോംബ് വച്ചതായി പൊലീസ് സ് സ്റ്റേഷനുകളിലേക്ക് വിളിച്ചു പറഞ്ഞ പ്രതിയെ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. ഭീതി ഉയർന്നതോടെ
 ബോംബ് സ്ക്വാഡും പൊലീസ് നായയും ട്രെയിനുകളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.  പ്രതിയെ പൊലീസ് മാവുങ്കാലിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തു. ഹോസ്ദുർഗ്, കാസർകോട് പൊലീസ് സ്റ്റേഷനുകളിലേക്കും കാസർകോട് റെയിൽവെ പൊലീസിലേക്കും ഇന്നലെ രാത്രിയോടെ 112 നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് ഫോൺ ലൊക്കേഷൻ നോക്കിയതിൽ പ്രതികാഞ്ഞങ്ങാട്ടുള്ളതായി വ്യക്തമായി. പിന്നാലെ ലൊക്കേഷൻ മാവുങ്കാലിൽ കാണിച്ചു. മാവുങ്കാലിൽ നിന്നും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അനിൽ കുമാർ, സി. ഐ ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.  ബങ്കളം സ്വദേശി പി.വി. രതീഷ് 4 2 ആണ് കസ്റ്റഡിയിലായത്. പ്രതിക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പൊലീസ് കാഞ്ഞങ്ങാട് വച്ച് നേത്രാവതി എക്സ്പ്രസ് പരിശോധിച്ചു. പ്രതിയെയും റെയിൽവെ സ്റേറഷനിൽ എത്തിച്ചു.
കാസർകോട് നിന്ന്  എത്തിയ മലബാർ എക്സ്പ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സമയത്ത് ജി. ആർ. പിയും ആർ പി എഫും സംയുക്തമായി ട്രെയിൻ വിശദമായി പരിശോധിച്ചു. പരിശോധനയിൽ ബോംബോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തിയില്ല . കണ്ണൂർ ഭാഗത്തു നിന്ന് മംഗലാപുരം വരെ പോകുന്ന പരശുറാം എക്സ്പ്രസ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ സമയം ട്രെയിൻ വിശദമായി പരിശോധിച്ചു. പരിശോധനയിൽ ബോംബോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മാവുങ്കാൽ മേൽപ്പാലത്തിനടിയിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
 ജാർഖണ്ഡ് സ്വദേശികളായ
രണ്ട് സ്ത്രീകൾ കാഞ്ഞങ്ങാട് റെയിൽവെ സ്റേറഷനിലേക്കുള്ള വഴി ചോദിച്ചെന്നും സ്ത്രീകളുടെ
കൈവശം ബോംബ് ഉള്ളതായി കരുതി പൊലീസിനെ വിളിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
എന്നാൽ പ്രതിമനപൂർവം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ആണ് ബോംബ് ഭീഷണി സന്ദേശം നൽകിയതെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments