Ticker

6/recent/ticker-posts

മൽസ്യത്തിനും രക്ഷയില്ല, ലക്ഷം രൂപ വില വരുന്ന മീൻ കള്ളന്മാർ കൊണ്ട് പോയി

കാസർകോട്: മോഷ്ടാക്കളെ കൊണ്ട്
മൽസ്യത്തിനും രക്ഷയില്ല.
ലക്ഷം രൂപ വില വരുന്ന മീൻ കള്ളന്മാർ കൊണ്ട് പോയി. മീൻ മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദേശീയ പാതയുടെ കിഴക്ക് ഭാഗം തലപ്പാടി മൽസ്യ കട ഷെഡിൽ നിന്നുമാണ് മോഷണം.
രണ്ട് ഫ്രീസറിൽ സൂക്ഷിച്ച മൽസ്യങ്ങൾ ഫ്രീസർ പൊളിച്ച് കവർച്ച ചെയ്തു. 5 ഫൈബർ ബോക്സിൽ സൂക്ഷിച്ച മൽസ്യങ്ങളും കവർന്നു. മീൻ കട്ട് ചെയ്യുന്ന 4 കത്തികളും 5000 രൂപയും കവർന്നു.
140000 രൂപയുടെ നഷ്ടമുണ്ട്.
കടയുടെ 5 പാർടണർമാരിൽ ഒരാളായ ബങ്കരയിലെ മുഹമ്മദ് റഫീഖിൻ്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments