Ticker

6/recent/ticker-posts

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു, പ്രതികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് :സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. പോക്സോ പ്രകാരം രണ്ട് കേസുകളെടുത്ത ഹോസ്ദുർഗ് പൊലീസ് രണ്ട്
 പ്രതികളെ അറസ്റ്റ് ചെയ്തു.സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് പ്രതികൾ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചത്.
മഞ്ചേശ്വരം കെദംപാടി സ്വദേശികളായ മുഹമ്മദ് സാദിൻ 19, റിസ്വാൻ 23 എന്നിവരാണ് അറസ്റ്റിലായത്.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അനിൽ കുമാറിൻ്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ദിനേശൻ ആണ് പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Reactions

Post a Comment

0 Comments