Ticker

6/recent/ticker-posts

നീലേശ്വരത്ത് ഏഴ് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ഓവർ ബ്രിഡ്ജിന് മുകളിൽ നാഷണൽ ഹൈവേയിൽ മേഘ കമ്പനി ടാറിഗ് പണി നടക്കുന്ന സ്ഥലത്ത് നിന്നും ഏഴ് പേരെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. 
ഇന്ന് വൈകീട്ടാണ് അറസ്റ്റ്.
കടിഞ്ഞി മൂലയിലെ പ്രകാശൻ കൊട്ടറ 64, തൈക്കടപ്പുറത്തെ ടി. അനൂപ് 36, കരുവാച്ചേരിയിലെ ടി. ഹരീന്ദ്രൻ75, പയ്യന്നൂരിലെ ശ്രീനാഥ് ശശി 43, തൈക്കടപ്പുറത്തെ പി. വി. വിനോദ് 40, പടന്നക്കാട്ടെ ജോൺ 69,
കൊട്രച്ചാലിലെ പി. രാജു 72 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആകാശപാത നിർമ്മാണ ആക്ഷൻ കമ്മിറ്റി സ്ഥലത്ത് ടാറിംഗ് ജോലികൾ തടയുന്നു എന്ന വിവരത്തിലാണ് അറസ്റ്റ് എന്ന് പൊലീസ് പറഞ്ഞു.

Reactions

Post a Comment

0 Comments