Ticker

6/recent/ticker-posts

നേപ്പാളിലെ മിന്നൽ പ്രളയം കാഞ്ഞങ്ങാട്ടെ റിട്ട. എസ്.ഐ ഉൾപ്പെടെ ജില്ലയിലെ നിരവധി പേർ രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്:നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ നിന്നും കാഞ്ഞങ്ങാട്ടെ റിട്ട. എസ്.ഐ ഉൾപ്പെടെ കാസർകോട്
 ജില്ലയിലെ നിരവധി പേർ തല നാരിഴക്ക്
 രക്ഷപ്പെട്ടു.
റിട്ട. എസ്.ഐ പ്രദീപ് കുമാർ, പെരിയ പോളിടെക്നിക്കിലെ അധ്യാപകൻ രാജൻ,ചെറുവത്തൂർ വലിയ പൊയിലെ
 അധ്യാപകനും കവിയുമായ അനിൽ ഉൾപെടെയാണ് പളയസ്ഥലത്തിൻ്റെ വിളിപ്പാടകലെ ഉണ്ടായത്.
കണ്ണൂരിലെ അധ്യാപിയും ബാങ്ക് ജീവനക്കാരനും ഉണ്ടായിരുന്നു. കോട്ടയം, എറണാകുളം സ്വദേശികൾ ഉൾപ്പെടെ 36 പേരാണുണ്ടായിരുന്നത്.
23 ന് എറണാകുളത്ത് നിന്നും ട്രാവൽ ഏജൻസി വഴി വിനോദയാത്ര പോയതായിരുന്നു.
ഇന്ന് രാവിലെ ട്രാവലറിൽ കാഡ്മണ്ഡുവിൽ നിന്നും പോകുന്ന വഴിയിലായിരുന്നു പ്രളയമുണ്ടായത്. കുറച്ച് കൂടി മുന്നോട്ട് നീങ്ങിയിരുന്നുവെങ്കിൽ പ്രളയത്തിൽ തകർന്ന രണ്ട് ബ്രിഡ്ജുകൾക്കിടയിൽ കുടുങ്ങി പോകുമായിരുന്നുവെന്ന് പ്രദീപ് കുമാർ നേപ്പാളിൽ നിന്നും ഉത്തരമലബാറിനോട് പറഞ്ഞു. ഭാഗ്യം കൊണ്ട് എല്ലാവരും സുരക്ഷിതരാണെന്നും അറിയിച്ചു.




Reactions

Post a Comment

0 Comments