കാസർകോട്: സ്കൂൾ ബസ് കുഴിയിലേക്ക് മറിഞ്ഞു. നിറയെ കുട്ടികളുമായി പോയ ബസ് ആണ് അപകടത്തിൽ പെട്ടത്. വലിയ
അപകടം ഒഴിവായത് തലനാരിഴക്കാണ്.
കാട് മൂടിയ പ്രദേശത്ത് ആണ് അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
നെല്ലിക്കുന്ന് ബങ്കരക്കുന്നിൽ ഇന്ന് രാവിലെയാണ് അപകടം.
നെല്ലിക്കുന്ന് എയുപി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽകെജി, യുകെജി വിദ്യാർത്ഥികളും ബസിലുണ്ടായിരുന്നു. കുട്ടികളുടെ ദേഹത്ത് കാട് തട്ടാതിരിക്കാൻ വാഹനം വെട്ടിച്ചപ്പോഴായിരുന്നു അപകടം.
0 Comments