Ticker

6/recent/ticker-posts

ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കാസർകോട്: ടാങ്കർ ലോറി ഇടിച്ച് ഗുരുതരമായി പരിക്ക് പറ്റി മംഗലാപുരം ആശുപത്രിയിൽ എത്തിച്ച സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
ഇന്നലെ ഉച്ചക്ക് 2.30 ന് കാസർകോട് എം.ജി റോഡിലുണ്ടായ അപകടത്തിൽ പരിക്ക് പറ്റിയ തളങ്കര ന്യൂ ഗാർഡൻ നഗറിലെ ഹുസ്ന മഹലിൽ അബ്ദുൾ ഖാദറിൻ്റെ മകൻ എൻ.കെ. മുഹമ്മദ് ഹനീഫ 57 യാണ് മരിച്ചത്.
ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചതിൽ റോഡിലേക്ക് തെറിച്ച് വീണായിരുന്നു പരിക്കേറ്റത്. ഇന്ന് പുലർച്ചെ മരിച്ചു.
ടാങ്കർ ലോറി ഡ്രൈവർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments