Ticker

6/recent/ticker-posts

കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി ഗൃഹനാഥൻ മരിച്ചു

നീലേശ്വരം:കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി 
ഗൃഹനാഥൻ മരിച്ചു.
കുടുംബസമേതം വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം.  റിട്ട. സി. ആർ.പി.എഫ് ജവാൻ കിഴക്കൻ കൊഴുവലിലെ എറുവാട്ട് പറ്റവളപ്പിൽ നാരായണൻനായർ 74 ആണ് മരിച്ചത്.
 ചൂട്ട്വത്തെ വീട്ടിൽനിന്ന് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പടിഞ്ഞാറ്റം കൊഴുവലിലേക്ക് പോകു ന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. മറ്റ് വലിയ അപകടത്തിൽ നിന്നും രക്ഷപെടുകയും ചെയ്തു.
ബി.എം. എ.യു.പി സ്കൂൾ ബസ് ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഭാര്യ: ഉ ഷ. മക്കൾ: വർഷ, നിഷ. മരുമക്കൾ രാധാകൃഷ്ണൻ (ക്ലബ് എഫ്. എം, കണ്ണൂ ർ), ശ്രീജിത്ത് (തൃക്കരിപ്പൂർ ഫാർമേഴ്‌സ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: നാരായണി, ലക്ഷ്മി, പരേ തരായ അമ്മിണി, കൃഷ്ണൻ നായർ.
Reactions

Post a Comment

0 Comments