കാഞ്ഞങ്ങാട്: ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ആമസോൺ കമ്പനിയുടെ മാനേജരാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു 144473 രൂപ
തട്ടിയെടുത്തത്.
പടന്ന ഓരിമുക്കിലെ പി.മുഹമ്മദ് അഷറഫിനാണ് 69 പണം നഷ്ടപ്പെട്ടത്.
ബാങ്ക് അക്കൗണ്ടും ഒടിപിയും കൈക്കലാക്കി പല തവണകളായാണ് പണം പിൻവലിച്ചത്.
പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments