Ticker

6/recent/ticker-posts

ചിട്ടി കമ്പനിക്കെതിരെ രണ്ട് പേരുടെ പരാതിയിൽ കേസുകൾ അഞ്ച് പ്രതികൾ

കാഞ്ഞങ്ങാട് : സിഗ്സ് ടെച്ച് മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നചിട്ടി കമ്പനിക്കെതിരെ രണ്ട് 
പേരുടെ പരാതിയിൽ പൊലീസ് രണ്ട്
കേസുകൾ റജിസ്ട്രർ ചെയ്തു. കേസിൽ
അഞ്ച് പ്രതികൾ .
കാലിച്ചാനടുക്കം ചാമക്കുഴിയിലെ എൻ. എസ്.സിന്ദുമോളുടെ പരാതിയിൽ തളിപ്പറമ്പിലെ രാജേഷ് നാരായണൻ നായർ 48, കോട്ടയം സ്വദേശി വൃന്ദ രാജേഷ് 57,തളിപ്പറമ്പിലെ സന്ധ്യ രാജീവ് 45 പെരുമ്പളയിലെ കുഞ്ഞി ചന്തുമേലത്ത് നായർ 69, തളിപ്പറമ്പിലെ സുരേഷ് ബാബു 61 എന്നിവർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
2013 മുതൽ നൽകിയ 46000 രൂപ മെച്ചൂർ ആകുമ്പോൾ 13 128 4 രൂപയും പലിശ 85284 രൂപയും നൽകുന്നില്ലെന്ന പരാതിയിലാണ് കേസ്.
കോട്ടപ്പാറയിലെ എൻ.കെ. കുഞ്ഞിരാമൻ്റെ പരാതിയിൽ മറ്റൊരു കേസും പ്രതികൾക്കെതിരെ റജിസ്ട്രർ ചെയ്തു.
33000 രൂപ അടച്ചത് 88836 രൂപയും പലിശയായി 55836 രൂപയും തിരികെ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആണ് കേസ്.
കോടതി നിർദ്ദേശപ്രകാരമാണ് കേസുകൾ.
Reactions

Post a Comment

0 Comments