Ticker

6/recent/ticker-posts

യുവാവിന് നേരെ വെടിവെപ്പ്, ആദ്യം ആ കാശത്തേക്ക് വെടി ഉതിർത്തു

കാസർകോട്:യുവാവിന് നേരെ വെടിവെപ്പ്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
സംഭവവുമായി ബന്ധപെട്ട് 4 പേർക്ക് എതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ മീഞ്ചബട്ടിപ്പദവിലാണ് സംഭവം.മീഞ്ചബട്ടിപ്പദവിലെ
ഷുഹൈബ് മൊയീൻ ഷെയ്ഖിന് 28 നേരെയാണ് വെടിവെപ്പ് നടന്നത്.
വെടിയുണ്ട ദേഹത്ത് കൊള്ളാത്തതിനാൽ രക്ഷപ്പെട്ടു.
കൊല്ലണമെന്ന ഉദ്ദേശത്തോടെ വെടിവച്ചെന്നാണ് കേസ്.
ഖാദർ മണ്ഡം കൈ, മിയാപദവ് റഹീം, അബൂബക്കർ സിദ്ദീഖ് കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരെയുമാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
ആൾട്ടോ കാറിലെത്തിയ പ്രതികളിൽ ഒന്നാം പ്രതി ആദ്യം ആകാശത്തേക്ക് വെടി ഉതിർക്കുകയും പിന്നീട് പരാതിക്കാരന് നേരെയും വെടി ഉതിർത്തു. വെടിയുണ്ട ദേഹത്ത് കൊള്ളാതെ രക്ഷപ്പെട്ടെന്നാണ് കേസ്.
Reactions

Post a Comment

0 Comments