കാഞ്ഞങ്ങാട്: പുഴയിൽ ഒഴുകുന്ന നിലയിൽ മൃതദേഹം. അരയി പുഴയിൽ കാഞ്ഞങ്ങാട് സൗത്തിനടുത്തായാണ് മൃതദേഹം കണ്ടത്. ഇന്ന് സന്ധ്യക്ക് തൂക്ക് പാലത്തിലൂടെ പോയ യുവാവാണ് കണ്ടത്. സംശയത്തെ തുടർന്ന് വീഡിയോ പകർത്തിയപ്പോഴാണ് മൃതദേഹം എന്ന് വ്യക്തമായത്. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പടന്നക്കാട് ഡാമിൻ്റെ പരിസരത്തും നീലേശ്വരം പുഴയിലും തിരച്ചിൽ നടത്തുന്നുണ്ട്.
0 Comments