കാഞ്ഞങ്ങാട്:
അഞ്ച് പേരെ തെരുവ് നായ കടിച്ചു. സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ളവരെയാണ് തെരുവ് നായ കടിച്ചത്.ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം.
കീഴൂർ കടപ്പുറത്താണ് തെരുവ് നായ ആളുകളെ തുടരെ തുടരെ കടിച്ചത്. ഇതോടെ നാട്ടുകാർ ഭീതിയിലായി.
പരിക്കേറ്റവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments