കാഞ്ഞങ്ങാട്: കക്കൂസ് മാലിന്യങ്ങൾ പരിസര വാസികൾക്ക് രോഗം പരത്തും വിധം കൈകാര്യം ചെയ്തു വെന്നതിന് പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്കെതിരെ പൊലീസ് കേസ്. തണ്ണോട്ട് കളിയങ്ങാനം കെ.വി. സൂരജിൻ്റെ 30 പരാതിയിൽ സെൻട്രൽ യൂണിവേഴ്സിറ്റി അതോറിറ്റിക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. ക്യാമ്പസിനകത്ത് യൂണിവേഴ്സിറ്റി അധികൃതർ ജീവന് അപകടകരമായ രോഗത്തിൻ്റെ അണുബാധ പകരാൻ ഉളവാക്കുന്നതരത്തിൽ കക്കൂസ് മാലിന്യങ്ങൾ അശ്രദ്ധ മായും നിയമ വിരുദ്ധമായും കൈകാര്യം ചെയ്ത് പരിസര വാസികൾക്ക് സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യതയുള്ള വിധത്തിൽ പ്രവർത്തിച്ചു എന്നാണ് കേസ്.
0 Comments